ഒമാനിൽ ഫാമിൽ തീപിടിത്തം

ഒമാനിൽ ഫാമിൽ തീപിടിത്തം. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ കൃഷിയിടത്തിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി നിയന്ത്രണവിധേയമാക്കി.
വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസിൻ്റെയും അത്യാഹിത വിഭാഗത്തിൻ്റെയും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി വകുപ്പ് അറിയിച്ചു. ബഹ്‌ല വിളയത്താണ് സംഭവം. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.