അയോധ്യ ശ്രീരാമ ക്ഷേത്ര ദർശനം നടത്തിയത് 1 കോടി 12 ലക്ഷം ഭക്തരെന്ന് ടൂറിസം വകുപ്പ്

രാം ലല്ലാസ് പ്രൺ പ്രതിഷ്ഠ മുതൽ മാർച്ച് 20 വരെ 1 കോടി 12 ലക്ഷം പേർ അയോധ്യ സന്ദർശിച്ചതായി സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
1 മുതൽ 1.25 ലക്ഷം വരെ രാമഭക്തരാണ് രാംലല്ലയെ കാണാൻ അയോധ്യയിലെത്തുന്നത്. ചൊവ്വാഴ്ചകളിൽ സംഘടിപ്പിക്കുന്ന ഉത്സവങ്ങളിലും നിരവധി ഭക്തർ പങ്കെടുക്കാറുണ്ടെന്നും എണ്ണം ഇനിയും വർധിക്കുമെന്നും അധികൃതർ അറിയിച്ചു.
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നിട്ട് രണ്ട് മാസമാകുന്നു. ജനുവരി 22 നും മാർച്ച് 20 നും ഇടയിൽ 1 കോടി 12 ലക്ഷം പേർ അയോധ്യ സന്ദർശിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു.