മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല’; വി ഡി സതീശൻ
നർത്തകനായ ഡോക്ടർ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വിദ്വേഷ പരാമർശത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിറമല്ല കലയാണ് പ്രധാനം.
മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല. തൊലിയുടെ നിറത്തിൻ്റെ പേരിലോ ജാതിയുടെ പേരിലോ ആരെങ്കിലും അക്രമത്തിന് ഇരയാകുമ്പോൾ കലയും സംസ്കാരവും നശിക്കുന്നതായി വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.