April 4, 2025, 8:55 pm

ഐ.സി.എൽ ഫിൻകോർപ്പിൻ്റെ ബ്രാൻഡ് അംബാസഡർമാരായി മമ്മൂട്ടിയും സാമന്തയും

ഇന്ത്യയിലെ പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിലൊന്നായ ഐസിഎൽ ഫിൻകോർപ്പ് അതിൻ്റെ പുതിയ ബ്രാൻഡ് അംബാസഡർമാരായി സിനിമാതാരങ്ങളായ മമ്മൂട്ടിയെയും സാമന്തയെയും തിരഞ്ഞെടുത്തു.

ഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെട്ട പ്രഗൽഭരായ വ്യക്തികളെ ബ്രാൻഡ് അംബാസഡർമാരാക്കുന്നതു വഴി കേവലം ഒരു പ്രഖ്യാപനമല്ല നടത്തുന്നത്. ഞങ്ങളുടെ വളർച്ചയുടെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിയ്ക്കുകയാണ്. മമ്മൂട്ടിയും സാമന്തയും വെറും സെലിബ്രിറ്റികൾ മാത്രമല്ല. അവരുടെ മികവും, സമഗ്രതയും, രാജ്യത്തെ ജനങ്ങളുമായി ആഴത്തിൽ വേരൂന്നിയതാണ്- ഐ.സി.എൽ ഫിൻകോർപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി അനിൽകുമാർ അഭിപ്രായപ്പെട്ടു.