November 27, 2024, 8:02 pm

‘ഗുണാ കേവിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്, സർവകാല റെക്കോഡ്’

മഞ്ഞുമ്മൽ ബോയ്‌സിൻ്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനായ കൊടൈക്കനാലിലെ ഗുണ ഗുഹയിൽ ഇപ്പോൾ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കമൽഹാസൻ ചിത്രമായ ഗുണയുടെ റിലീസിന് മുന്നോടിയായി ‘സാത്താൻ്റെ അടുക്കള’ എന്ന് വിളിക്കപ്പെടുന്ന പ്രകൃതി സൃഷ്ടിച്ച നിഗൂഢമായ നിശബ്ദത തകർത്തിരിക്കുകയാണ് ഗുണ. പിന്നീട് ഗുഹയുടെ പേര് ഗുണ ഗുഹകൾ എന്നാക്കി മാറ്റുകയും തമിഴ്നാട് വനംവകുപ്പ് ഇത് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

കൊടൈക്കനാലിലെ എല്ലാ സന്ദർശകരും തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ഗുണ ഗുഹ. കൊടൈക്കനാലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗുണ ഗുഹ വീണ്ടും ചർച്ചയാകുന്നത് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലാണ്. കൊടൈക്കനാലിലെ ഗുണ ഗുഹ സന്ദർശിക്കാൻ മഞ്ഞുമ്മലിൽ നിന്ന് കൊച്ചിയിലേക്കുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്.

മഞ്ഞുമ്മൽ ബോയ്‌സിന് തമിഴ്‌നാട്ടിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം റിലീസായതു മുതൽ ഗുണ കേവ് പരിസരത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാടിന് പുറമെ കേരളം, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇവിടെയെത്താറുണ്ട്.

സിനിമയിൽ കാണുന്നത് പോലെ മനോഹരമാണ് സ്ഥലമെങ്കിലും അപകട മരണങ്ങളുടെ പേരിൽ പ്രസിദ്ധമാണ് ഗുണ കേവ് അഥവാ ഡെവിൾസ് കിച്ചൺ. കൊടൈക്കനാലിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഗുണ കേവ്.

You may have missed