April 27, 2025, 4:20 pm

മസ്ജിദുൽ ഹറാമിൽ ഇഅ്തികാഫിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

മസ്ജിദുൽ ഹറാമിൽ ഇഅ്തികാഫിനുള്ള (ഭജനമിരിക്കൽ) രജിസ്ട്രേഷൻ ആരംഭിച്ചു. ഞായറാഴ്ച മുതൽ ആരംഭിക്കുന്ന രജിസ്ട്രേഷൻ നിശ്ചിത ആളുകളുടെ എണ്ണം പൂർത്തിയാകുന്നതുവരെയാണ്.

മസ്ജിദുൽ ഹറാമിൻ്റെ നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതിൻ്റെ ആവശ്യകത അധികൃതർ ഊന്നിപ്പറഞ്ഞു. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. ഇഅ്തികാഫിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നത് വിശുദ്ധ റമദാൻ മാസം 20നാണ്. https://eservices.gph.gov.sa/Permessions/PermHome/SqlVisitIndex/ എന്ന ലിങ്ക് വഴി രജിസ്‌ട്രേഷൻ നടത്താമെന്ന് അധികൃതർ അറിയിച്ചു.