April 27, 2025, 7:39 am

ഒടുവിൽ ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെൻഡിനൊപ്പം മോഹൻലാലും

ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പുതിയ ട്രെൻഡുമായി മോഹൻലാൽ. സോഷ്യൽ മീഡിയയിൽ ചർച്ചയായ താരങ്ങളുടെ കമൻ്റുകൾ കേൾക്കാൻ ആരാധകരും എത്താറുണ്ട്. ഇഷ്ട നടനോ നടിയോ അഭിപ്രായം പറഞ്ഞാൽ മാത്രമേ പഠിക്കൂ അല്ലെങ്കിൽ ഭക്ഷണം കഴിക്കൂ എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. മോഹൻലാലും അത്തരത്തിൽ കമന്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ആരോമല്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോക്കാണ് മോഹൻലാലും കമന്റിട്ടത്. ഈ ബിസ്‍ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടൻ വിഡിയോയ്ക്ക് കമന്റിടണമെന്നായിരുന്നു ആവശ്യം. കഴിക്ക് മോനേ, ഫ്രണ്ട്‍സിനും കൊടുക്കൂവെന്നായിരുന്നു താരത്തിന്റെ മറുപടി കമന്റ്. ഫേക്കാണെന്ന് വിചാരിച്ചുവെന്നും സംഭവം സത്യമാണെന്നും പറഞ്ഞ് ആരാധകരും കമന്റിട്ടതോടെ വൈറൽ ആവുകയായിരുന്നു.