കൊതുകില്‍ നിന്ന് ഡെങ്കിപ്പനി പകരാന്‍ സാധ്യതയേറെ’, മുന്നറിയിപ്പ്

കോട്ടയം ജില്ലയില്‍ വേനല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍ വിദ്യാധരന്‍.ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ ചെറിയ പാത്രങ്ങളിൽ ശുദ്ധജലത്തിൽ മുട്ടയിടുന്നു. ഏഴു മുതൽ പത്തു ദിവസം വരെ മുട്ടകൾ വിരിഞ്ഞ് കൊതുകുകളായി മാറുന്നു. വൈറസ് ബാധിച്ച മുട്ട വിരിഞ്ഞാൽ കൊതുകിൽ നിന്ന് ഡെങ്കിപ്പനി വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർ പറഞ്ഞു.
ചെറിയ പാത്രങ്ങൾ, കുടകൾ, പാരസോൾ, മരപ്പെട്ടികൾ, വീടിനകത്തും പുറത്തുമുള്ള ചെടിച്ചട്ടികൾ, റഫ്രിജറേറ്ററിന് പിന്നിലെ ട്രേ എന്നിവയിൽ നിന്ന് അടിഞ്ഞുകൂടുന്ന വെള്ളം ഉടൻ നീക്കം ചെയ്യാൻ വീട്ടുകാർ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ളം സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന ടാങ്കുകളും പാത്രങ്ങളും കൊതുകുകൾ കടക്കാതിരിക്കാൻ അടച്ചിടണം. അവയെ കൊതുകുവല കൊണ്ട് മൂടുന്നതാണ് നല്ലത്. ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്ത് ശുദ്ധീകരിക്കാൻ ശ്രദ്ധിക്കണമെന്ന് വിദ്യാധരൻ പറഞ്ഞു.