May 9, 2025, 8:40 am

മുംബൈയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ ഐടി കമ്പനി ഡയറക്ടറായ അമേരിക്കൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ ഐടി കമ്പനി ഡയറക്ടറായ അമേരിക്കൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. 62 കാരനായ മാർക്ക് വില്യംസിനെയാണ് അന്ധേരിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നാല് ദിവസം മുമ്പാണ് വില്യംസ് ഒരു ബിസിനസ് മീറ്റിംഗിനായി മുംബൈയിലെത്തിയത്. ഹോട്ടൽ ജീവനക്കാർ വിളിച്ചിട്ടും തുറക്കാനാകാതെ വന്നതിനെ തുടർന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.