November 28, 2024, 4:20 am

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളില് രണ്ട് മുതല് നാല് ഡിഗ്രി സെല് ഷ്യസ് വരെ താപനില ഉയരാന് സാധ്യതയുണ്ട്.

പാലക്കാട് കൊല്ലം കോട്ടയം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് 39 ഡിഗ്രി സെൽഷ്യസും കൊല്ലത്ത് 38 ഡിഗ്രി സെൽഷ്യസും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

You may have missed