November 28, 2024, 2:13 am

ഇസ്ലാംമതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം

ഇത് മുസ്‌ലിംകളുടെ വിശുദ്ധ നോമ്പുകാലമാണ്. ഭക്ഷിച്ചും കുടിച്ചും ഭൗമിക മോഹങ്ങളെല്ലാം ഉപേക്ഷിച്ച് ഒരു മാസക്കാലം പ്രാർത്ഥിക്കുന്നു. ഇനി ഓരോ വീടുകളും വിശ്വാസികളുടെ ഹൃദയവും ഖുർആൻ പാരായണത്തിൻ്റെയും പ്രാർത്ഥനയുടെയും വിശുദ്ധി കൊണ്ട് നിറയും.

ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമസാൻ. ഈ മാസത്തിൽ ചെയ്യുന്ന പുണ്യകാര്യങ്ങളെ ദൈവം കയ്യൊഴിയില്ലെന്നതാണ് വിശ്വാസം. പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ ഭക്ഷണവും വെള്ളവും വെടിഞ്ഞുള്ള ത്യാഗം, ഖുർആൻ പാരായണം, രാത്രിയിൽ തറാവീഹ് നമസ്‌കാരം, ദാനധർമങ്ങൾ, ഉദ്‌ബോധന ക്ലാസുകൾ എന്നിവയൊക്കെ റമസാൻ മാസത്തിൽ നടക്കും. ആയിരം മാസത്തെക്കാൾ പുണ്യമുണ്ടെന്ന് കരുതപ്പെടുന്ന ലൈലത്തുൾ ഖദർ രാത്രി റമസാനിലാണ്.

You may have missed