November 28, 2024, 12:11 am

തലശ്ശേരി – മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

തലശ്ശേരി-മാഹി ബൈപ്പാസ് റോഡിലെ പാലത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. തലശ്ശേരി തോട്ടുമ്മൽ സ്വദേശി മുഹമ്മദ് നിദാലാണ് മരിച്ചത്. തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയാണ് മുഹമ്മദ് നിദാൽ. . തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയാണ് മുഹമ്മദ് നിദാൽ. . രണ്ട് പാലങ്ങൾക്കിടയിലുള്ള വിടവ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിദാൽ വീണു.

നിദാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ദേശീയപാതാ പദ്ധതിയുടെ ഭാഗമായ മലബാറിലെ ആദ്യത്തെ ആറുവരിപ്പാതയാണ് തലശ്ശേരി മാഹി ബൈപ്പാസ്. മുഴപ്പിലങ്ങാട് മുതൽ മാഹി അഴിയൂർ വരെ 18.6 കിലോമീറ്ററാണ് ബൈപ്പാസ് റോഡ്. മുഴപ്പിലങ്ങാട്ട് നിന്ന് ധർമടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിലെത്തുന്നത്.

You may have missed