November 28, 2024, 10:20 am

സംസ്ഥാനത്ത് ക്ഷേമപെൻഷൻ കുടിശികയിൽ ഒരു മാസത്തേത് കൂടി അനുവദിച്ച് സംസ്ഥാന ധനവകുപ്പ് ഉത്തരവിട്ടു

സംസ്ഥാനത്ത് ക്ഷേമപെൻഷൻ കുടിശികയിൽ ഒരു മാസത്തേത് കൂടി അനുവദിച്ച് സംസ്ഥാന ധനവകുപ്പ് ഉത്തരവിട്ടു. മാർച്ച് 15 മുതൽ സാമൂഹ്യ സുരക്ഷാ ഫണ്ടിൽ നിന്ന് പ്രതിമാസ പെൻഷൻ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ ഓഫീസ് അറിയിച്ചു. ഇതോടെ ആറ് മാസത്തെ പെൻഷൻ തുക കുടിശികയുണ്ടാവും. എങ്കിലും ഏപ്രിൽ മാസം മുതൽ പെൻഷൻ വിതരണം കൃത്യമായി നടക്കുമെന്നാണ് ധനവകുപ്പ് പറയുന്നക്.

പിരിച്ചെടുക്കുന്നവർക്ക് തുക ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പതിവുപോലെ, പെൻഷൻ വ്യക്തിഗത അക്കൗണ്ട് വഴി ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയ ആളുകളുടെ വീടുകളിലും സഹകരണസംഘം വഴി മറ്റുള്ളവരുടെ വീടുകളിലും നേരിട്ട് എത്തിക്കും. ഏപ്രിൽ മുതൽ എല്ലാ മാസവും പെൻഷൻ തുക ഉറപ്പാക്കുമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.

You may have missed