April 21, 2025, 4:52 pm

സംസ്ഥാനത്ത് താപനില ഉയരാന്‍ സ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ താപനില രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയരും.

പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസും തൃശൂർ ജില്ലയിൽ 37 ഡിഗ്രിയും കോട്ടയം, മലപ്പുറം, കോഴിക്കോട് കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസും വരെ ഉയരാൻ സാധ്യതയുണ്ട്. കടുത്ത ചൂട് സൂര്യാഘാതം, സൂര്യാഘാതം, നിർജ്ജലീകരണം എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി മുന്നറിയിപ്പ് നൽകി.