കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

കരുവന്നൂരിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. തൃശൂര്‍ സ്വദേശി കെ ബി അനില്‍കുമാറിനെയാണ് ഇ ഡി അറസ്റ്റ് ചെയ്ത് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയത്. അനിൽകുമാറിന് സമൻസ് അയച്ച കോടതി നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായ സമന്‍സുകളില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. അനിൽകുമാർ കരുവന്നൂർ ബാങ്കിൽ 18 കോടി രൂപ കൊള്ളയടിച്ചെന്നാണ് ഇഡി ആരോപിക്കുന്നത്.
കരുവന്നൂർ ബാങ്കിൽ വൻ തുക വായ്പയെടുത്ത് അനിൽകുമാർ കബളിപ്പിച്ചതായി നേരത്തെ സംശയം ഉയർന്നിരുന്നു. ആദ്യഘട്ടത്തിൽ 55 പ്രതികൾക്കെതിരെ കുറ്റം ചുമത്തി. പതിനൊന്നാം പ്രതിയാണ് അനിൽകുമാർ. അനിൽകുമാറിൻ്റെ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. കുറച്ചു കാലത്തിനു ശേഷം കരുവന്നൂർ കള്ളപ്പണക്കേസിൽ അറസ്റ്റുണ്ടായി. കരുവന്നൂർ കള്ളപ്പണക്കേസ് കേരളത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.