കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് സര്‍വീസ് മംഗലാപുരം വരെ നീട്ടി

കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ലൈൻ മംഗലാപുരം വരെ നീട്ടി. പുതിയ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. നാളത്തെ സ്പെഷ്യല്‍ സര്‍വീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും.
രാവിലെ 6:10ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന സർവീസ് 3:10ന് തിരുവനന്തപുരത്ത് എത്തും. തിരിച്ചുള്ള ട്രെയിൻ വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 12:40ന് മംഗലാപുരത്തെത്തും. ബുധനാഴ്ചകളിൽ സർവീസ് ഇല്ല.