April 20, 2025, 6:00 am

ഉത്തര്‍പ്രദേശ് ഗാസിപൂരില്‍ ബസിന് തീ പിടിച്ച് വമ്പൻ അപകടം

ഉത്തർപ്രദേശിലെ ഗാസിപൂരിൽ ബസിനു തീപിടിച്ചു. സംഭവത്തിൽ അഞ്ച് പേരെങ്കിലും മരിച്ചു. എന്നാൽ, മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല.

വിവാഹബസിന് തീപിടിച്ചു. വൈദ്യുത ലൈനിൽ തീ പടർന്ന് തീ ആളിപ്പടരുകയും ബസിലേക്ക് തീ പടരുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിവാഹ ചടങ്ങായതിനാൽ ബസിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു.

സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. തീ ഇതുവരെ പൂർണമായും അണയ്ക്കാനായിട്ടില്ല. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാദേശിക വിവരം. എല്ലാവരെയും ഏരിയാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു