വയനാട് തിരുനെല്ലി അപ്പപാറയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

വയനാട് തിരുനെല്ലി അപ്പപ്പാറയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. അസം സ്വദേശി ജമാൽ (36) ആണ് മരിച്ചത്. എട്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം.
പരിക്കേറ്റവരെ വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ജലജീവൻ മിഷൻ്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഡ്രൈവറടക്കം ആറ് അസം സ്വദേശികളും അഞ്ച് മലേഷ്യക്കാരുമാണ് ഉണ്ടായിരുന്നത്.