June 23, 2025, 4:12 am

വടിവേലു ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

തമിഴിലെ പ്രമുഖനായ നടനാണ് വടിവേലു. വലിയൊരു ഇടവേള തമിഴ് സിനിമയില്‍ എടുത്ത ശേഷം അടുത്തിടെയാണ് വടിവേലു സജീവമായി സിനിമയിലേക്ക് തിരിച്ചുവന്നത്. മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ എന്ന സിനിമയിൽ വടിവേലുവാണ് നായകൻ. വടിവേലു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം, ലോക്‌സഭാ മത്സരത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വാർത്ത നിഷേധിക്കാത്ത തരത്തിലാണ് വടിവേലു പ്രതികരിച്ചത്. ഡിഎംകെ യുവജന വിഭാഗം നേതാവും തമിഴ്നാട് യുവ കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനാണ് വടിവേലു നായകനായ മാമന്നനിൽ നായക വേഷം ചെയ്തത്. ഇപ്പോഴിതാ വടിവേലു വ്യക്തമായ രാഷ്ട്രീയ മുഖമുദ്രയുള്ള ചിത്രമാണെന്ന വാർത്തയോട് പ്രതികരിക്കുകയാണ് തമിഴ് മാധ്യമങ്ങൾ.