കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് എലത്തൂർ ചെട്ടിക്കുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) ആണ് മരിച്ചത്. ഇന്ന് രാവിലെ തീരദേശ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കടലിൽ നീന്തുന്നതിനിടെ മൂന്ന് കുട്ടികൾ തിരമാലകളിൽ പെട്ടു.
ഇന്നലെ രണ്ടുപേരെ രക്ഷപ്പെടുത്തി.