May 15, 2025, 1:13 am

മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ഞായറാഴ്ച അന്തർസംസ്ഥാന യോഗം ചേരും

മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്യാൻ ഞായറാഴ്ച അന്തർസംസ്ഥാന യോഗം ചേരും. ബന്ദിപ്പൂരിലാണ് സമ്മേളനം. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വനം മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.

കർണാടകയിൽ പിടികൂടിയ കാട്ടാന വയനാട്ടിലെത്തി ആളെ കൊന്നതൊടെയാണ് അന്തർ സംസ്ഥാന യോഗത്തിന് കളമൊരുങ്ങിയത്. മാർച്ച് 3, 4 തീയതികളിൽ ബെംഗളൂരുവിൽ വച്ച് യോഗം നടത്താമെന്നായിരുന്നു ആദ്യം ധാരണ. തുടർന്ന് യോഗം ബന്ദിപ്പൂരിലേക്ക് മാറ്റി. മാർച്ച് 10ന് കർണാടക, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരും.

എ കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള 15 അംഗ സംഘമാണ് പങ്കെടുക്കുക. ഈ സംഘത്തിൽ വനം മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറലും പ്രശ്നബാധിത പ്രദേശത്തെ ആർഎഫ്ഒയും ഉൾപ്പെടുന്നു. വനംമന്ത്രി 9ന് വയനാട്ടിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബന്ദിപ്പൂരിലേക്ക് മടങ്ങും. ഈ യോഗത്തിൽ അവതരിപ്പിക്കാൻ നേരത്തെ വനംവകുപ്പ് നിർദേശം തയ്യാറാക്കിയിരുന്നു.