May 18, 2025, 11:34 am

കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുത് എന്ന് വൈസ് ചാൻസിലർ

കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാൻസലർ പറഞ്ഞു. പോസ്റ്ററുകളിലും ബാനറുകളിലും പേര് ഉപയോഗിക്കരുത്. വെസ് ചാൻസലർ ഔദ്യോഗികമായി ഉത്തരവിട്ടു. രജിസ്ട്രാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിരവധി പരാതികൾ ലഭിച്ചതോടെ വ്യക്തതയ്ക്കായി വികെ നേരിട്ട് രജിസ്ട്രാറെ സമീപിച്ചു. വിദ്യാർത്ഥി സർവീസ് ഡയറക്ടറോടും കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനോടും രജിസ്ട്രാർ വിശദീകരണം തേടിയിട്ടുണ്ട്. തുടർന്ന് എല്ലാ കലോൽസവം പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇൻതിഫാദ എന്ന പേര് നീക്കം ചെയ്യാൻ വിസി ഉത്തരവിട്ടു.