April 18, 2025, 4:27 am

കാശി ക്ഷേത്രത്തിന് സമീപമുള്ള 26 അനധികൃത കടകൾ അടച്ചുപൂട്ടിച്ച് അധികൃതർ

കാശി ക്ഷേത്രത്തിന് സമീപത്തെ 26 അനധികൃത കടകൾ അധികൃതർ പൂട്ടിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിൻ്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മാംസ-മദ്യക്കടകൾ സിവിൽ അഡ്മിനിസ്ട്രേഷൻ ടീമും പോലീസും പൂട്ടി സീൽ ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

വെള്ളിയാഴ്ചയാണ് ഈ തീരുമാനം നടപ്പാക്കിയത്. കടകൾ തുറക്കരുതെന്ന് കടയുടമകളോട് പൗരസമിതിയും നിർദേശിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാധികൃതർ അറിയിച്ചു.

ദിവസവും ആയിരക്കണക്കിന് ഭക്തരാണ് വിശ്വനാഥ ക്ഷേത്രത്തിൽ എത്തുന്നത്. നിരവധി വിദേശ സഞ്ചാരികളും ഇവിടെയെത്തുന്നു. ഈ സാഹചര്യത്തിലാണ് അനധികൃത കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം അടുത്തിടെ തീരുമാനിച്ചത്.