May 14, 2025, 6:04 am

മലപ്പുറം പോത്തുകല്ലിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ഔട്ട്‌ ബ്രേക്ക്‌ സ്ഥിരീകരിച്ചതായി ഡിഎംഒ ആർ രേണുക അറിയിച്ചു

മലപ്പുറം പോത്തുകലിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധ സ്ഥിരീകരിച്ചതായി ഡിഎംഒ ആർ.രേണുക അറിയിച്ചു. കൂടുതൽ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ഒറ്റത്തവണ മരുന്ന് കഴിക്കാതെ ഡോക്ടറെ സമീപിക്കണമെന്നും ഡിഎംഒ കർശന നിർദേശം നൽകിയിട്ടുണ്ട്.

സമീപ പഞ്ചായത്തുകളിലും ജാഗ്രത പാലിക്കണം. പോത്തുകൽ, എടക്കര പഞ്ചായത്തുകളിൽ കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനത്തിന് മൂന്നാഴ്ചത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. കുടിവെള്ളത്തിൻ്റെ കാര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.