പട്ടാപകല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ

പട്ടാപ്പകൽ ബസ് സ്റ്റോപ്പിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.
നിലിപ്പാറ സ്വദേശി ഗീതുവിനെയാണ് ഭർത്താവ് ഷൺമുഖം ആക്രമിച്ചത്. ഗീതുവിന് കുത്തേറ്റു. തുടർന്ന് പോലീസ് ഷൺമുഖത്തെ കസ്റ്റഡിയിലെടുത്തു. എന്താണ് പൊട്ടിത്തെറിക്ക് കാരണമെന്ന് വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ ഗീതുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.