November 27, 2024, 11:05 pm

റിപ്പബ്ലിക്കന്‍ ഫെഡറേഷന്‍ ഫോര്‍ സിനിമ ,ഫാഷന്‍ ആന്‍ഡ് ആര്‍ട്ട് ( RCFA )എന്ന സംഘടന രൂപീകരിച്ചു

എറണാകുളം :
കൊച്ചി നഗരത്തെ ഭാരതത്തിന്റെ സിനിമയുടെയും, ഫഷിന്റെയും തലസ്ഥാനം ആക്കുക എന്നതാണ്
ലക്ഷ്യം എന്ന് പി.ആര്‍ സോംദേവ്.
ഭാരതത്തിന്റെ സോഫ്റ്റ് പവറിന്റെ വികസനം എന്ന ലക്ഷ്യത്തോടെയാണ് ആര്‍. പി. ഐ ( എ ) എന്ന രാഷ്ട്രീയ സംഘടയുടെ കീഴില്‍ ഉപസംഘടനയായി റിപ്പബ്ലിക്കന്‍ ഫെഡറേഷന്‍
ഫോര്‍ സിനിമ ,ഫാഷന്‍ ആന്‍ഡ് ആര്‍ട്ട് എന്ന സംഘടന രൂപീകരിക്കുന്നതെന്നും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ വ്യക്തമാക്കി ഫെഡറേഷന്റെ ഉദ്ഘാടനം നാഷണല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടി സംസ്ഥാന ചെയര്‍മാന്‍ വി.വി.അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു.
മാറുന്ന കാലത്തിന് അനുസരിച്ച് ഫാഷന്‍ സങ്കല്പങ്ങള്‍ മാറേണ്ടത് അനിവാര്യമാണന്ന് വി.വി.അഗസ്റ്റിന്‍
രാജ്യത്തിന്റെ ഗതിവിഗതികള്‍ മാറ്റി മറിക്കുന്നത് ആധുനിക ഫാഷന്‍ സങ്കല്പങ്ങളാണന്ന് എന്‍.പി.പി.ചെയര്‍മാന്‍ പറഞ്ഞു യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.സിനിമ, ഫാഷന്‍, ആര്‍ട്ട് രംഗത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്കുന്നവര്‍ക്ക് പുറമെ, മേല്‍പറഞ്ഞ മേഘലകളില്‍ അഭിരുചിയുള്ള കേരളത്തിന് പുറത്തും, വിദേശത്തും താമസിക്കുന്ന എല്ലാ ഭാരതീയര്‍ക്കും ഫെഡറേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുംവിധം വോളന്റിയര്‍ മെമ്പര്‍ഷിപ്പ് സംവിധാനം ഒരുക്കുമെന്നും,സംഘനയുടെ വ്യവസ്ഥാപിതമായി ഒരുക്കിയിട്ടുള്ള സ്റ്റേറ്റ്, സോണല്‍, ജനറല്‍ ബോഡി സംവിധാനങ്ങളിലൂടെ കൊച്ചി കേന്ദ്രീകരിച്ച് ഭാരതത്തിന് പുതിയൊരു ഫാഷന്‍, സിനിമ ഇന്‍ഡസ്ട്രി നിര്‍വചിക്കാന്‍ വഴിയൊരുക്കുമെന്നും, വിവിധ ഇന്റര്‍നാഷണല്‍ സംസ്‌കാരിക സമ്മിറ്റുക്കള്‍ കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്നത് വഴി ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യം ( സോഫ്റ്റ് പവര്‍ ) ഉയര്‍ത്താന്‍ കഴിയുമെന്നും, RCFA രാഷ്ട്രീയകാരല്ലാത്തവര്‍ നയിക്കുമെന്നും എന്‍. ഡി. എ ഘടക കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ( അത്വാലെ ) സംസ്ഥാന പ്രസിഡന്റ് പി. ആര്‍. സോംദേവ് തന്റെ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. പാര്‍ട്ടി സംഘടന സെക്രട്ടറി ആര്‍. സി. രാജീവ് സംഘടന നിര്‍ദേശം നല്‍കി.
ഡി.കെ.മേനോനെ സ്റ്റേറ്റ് കണ്‍വീനറായും
സുരേഷ് കുമാര്‍ കെ.വി , മനോജ് ലാല്‍ ,ഗോപകുമാര്‍ എന്നിവരെ ജോയന്റ് കണ്‍വീനറായും റ്റി.എം അജയ്‌നെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗമായും തിരഞ്ഞെടുത്തു .

You may have missed