May 5, 2025, 10:04 am

ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടിയിൽ നിന്നും കണ്ടെത്തി

ട്രെയിനിൽ നിന്ന് കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടിയിൽ കണ്ടെത്തി. ഉമയനല്ലൂർ സ്വദേശിയായ മൈലാപ്പൂർ സ്വദേശിയുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അമ്പാട്ടുകാവ് റെയിൽവേ പാലത്തിന് താഴെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടിന് മലബാർ എക്‌സ്പ്രസിൽ കൊല്ലത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് കുടുംബസമേതം പുറപ്പെട്ടപ്പോഴാണ് ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ വെച്ച് ഇവരെ കാണാതായത്.