ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി. കൗശാമ്പിയിലെ പൊട്ടിത്തെറിയിൽ നാലുപേർ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിൽ പടക്കം പൊട്ടിത്തെറിച്ച് കൗശാംബിയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർ മരിച്ചു. പരിക്കേറ്റ പലരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് കമ്മീഷണർ ബ്രിജേഷ് ശ്രീവാസ്തവ പറഞ്ഞു.
കൗശാംബി മഹേവ ഗ്രാമത്തിലെ പടക്ക നിർമാണശാലയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടന വിവരം അറിഞ്ഞയുടൻ അഗ്രി രക്ഷാ സേനയും ആംബുലൻസും സ്ഥലത്തെത്തി. ജനവാസകേന്ദ്രത്തിൽ നിന്ന് വളരെ അകലെയാണ് പടക്കനിർമാണശാല സ്ഥിതി ചെയ്യുന്നതിനാൽ കാര്യമായ ആളപായമുണ്ടായില്ല.