May 2, 2025, 7:19 am

ഒരു വയസുള്ള കുഞ്ഞിന്റെ മരണം, മാതാവ് കൊന്നതെന്ന് സ്ഥിരീകരണം

ഷൊർണൂരിൽ ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവാണ് ടെലിഫോൺ സന്ദേശം. നിർണായകമായത് കുഞ്ഞിന്റെ മാതാവ് ആൺസുഹൃത്തിനയച്ച സന്ദേശം. കുഞ്ഞിനെ കൊന്നെന്ന് ആൺ സുഹൃത്തിന് അയച്ച സന്ദേശം പൊലീസ് കണ്ടെത്തി.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഒരു പുരുഷ സുഹൃത്തിന് അമ്മ അയച്ച ഫോൺ സന്ദേശമാണ് നിർണായകമായത്. മോളു മരിച്ചു, ഞാൻ കൊന്നു, എൻ്റെ മോളൂ, വിളിക്കൂ, നമ്മുടെ മോളു പോയി, ആയുവേ, മോളു പോയി, മോളൂ. ഇതായിരുന്നു സന്ദേശം. 11 മാസം പ്രായമുള്ള ശിഖന്യ എന്ന പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കോട്ടയം കാഞ്ഞിരം കണിയാമ്പിൽ നിന്ന് ശിൽപയെ അറസ്റ്റ് ചെയ്തത്.