ഭാരതരത്ന നൽകേണ്ടത് ശ്രീനാരായണ ഗുരുവിനും ചട്ടമ്പിസ്വാമിക്കും അയ്യങ്കാളിക്കുംപി. ആര്‍. സോംദേവ്
ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമിക്കും അയ്യങ്കാളിക്കും ഭാരത രത്‌നം നല്‍കി ആദരിക്കണമെന്ന്
പി. ആർ. സോംദേവ് ആവശ്യപ്പെട്ടു .കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ചരിത്രത്തില്‍ സമൂലമായ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താക്കളാണ് ശ്രീനാരായണഗുരുവും
ചട്ടമ്പിസ്വാമിയും അയ്യങ്കാളിയെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് പി. ആർ. സോംദേവ് പറഞ്ഞു അടിമാലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകുമെന്നും അദേഹം പറഞ്ഞു
കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ചരിത്രത്തില്‍ സമൂലമായ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച സമുഹ്യ പരിഷ്‌കര്‍ത്താക്കളാണ് ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും.
കേരള നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ നായകരാണ് മൂവരും. കേരളീയസമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരേയും ജാതീയമായ വേര്‍തിരിവുകള്‍ക്കെതിരേയും ശബ്ദമുയര്‍ത്തിയ കേരളത്തെ നേരിന്റെ വഴിയേ നയിച്ചവര്‍. കേരള മോഡല്‍ തുടങ്ങുന്നത് തന്നെ ഇവരുടെ കര്‍മ്മങ്ങളിലൂടെയാണ്. പ്രവര്‍ത്തിയും ഗുണവുമണ് മനുഷ്യന്റെ ജാതി നിശ്ചയിക്കുന്നതിനടിസ്ഥാനമെന്ന് ഓര്‍മിപ്പിച്ച ആത്മജ്ഞാനികളായിരുന്നു ഇവര്‍. ജാതി ശ്രേഷ്ഠതയാണ് മറ്റെന്തിനെക്കാളും മീതെയെന്ന തെറ്റിദ്ധാരണയില്‍ കേരളം ഭ്രമിച്ചിരുന്ന നാളുകളിലാണ് ഈ ക്രാന്ത ദര്‍ശികളുടെ പ്രവര്‍ത്തനം. അങ്ങനെ വിദ്യയിലൂടെ കേരളം പ്രുബുദ്ധമായി. ഇതിന്റെ സാംസ്‌കാരിക ഉന്നതി ഇന്ത്യയാകെ വെളിച്ചം വീശി. ഈ സാഹചര്യത്തില്‍ ഈ മൂവര്‍ക്കും ഭാരത രത്‌നം നല്‍കി ആദരിക്കണം. കേരളത്തിൽ ദീർഘകാലമായി സർക്കാർ രൂപീകരിച്ചുവന്ന എൽ. ഡി. എഫ്, യു. ഡി. എഫ് സർക്കാരുകൾ നവോത്ഥാന നായകന്മാരായ ശ്രീനാരായണ ഗുരുവിന്റെയും യും, ചട്ടബിസ്വാമികളുടെയും, അയ്യങ്കാളിയുടെയുമെല്ലാം സാമൂഹിക പരിവർത്തനനയങ്ങൾ കണക്കിലെടുക്കാതെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി മതപ്രീണനനയങ്ങൾ യുവതലമുറക്ക്‌മേൽ അടിച്ചേൽപ്പിച്ചത് അപലപനീയമാണ്.കേരളത്തിനുവേണ്ടിയും, എൻ. ഡി. എ ക്ക് വേണ്ടിയും ശ്രീ. നരേന്ദ്രമോദിക്ക് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്‌വാലെ) കേരള ഘടകം സമർപ്പിക്കും.പാർട്ടി
സ്റ്റേറ്റ് പ്രസിഡന്റ് പി. ആർ. സോംദേവ്,സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി ആർ. സി. രാജീവ്,സ്റ്റേറ്റ് സെക്രട്ടറി
ഷെരീഫ് ബാബു. വി. കെ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.