April 4, 2025, 1:39 am

തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ കൂടുതല്‍ പേര്‍ കസ്റ്റഡിയിൽ

തൃപ്പൂണിത്തുറയിലെ പടക്ക ഗോഡൗണിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ കസ്റ്റഡിയിൽ. പുതിയകാവ് ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മറ്റുള്ളവരെ കസ്റ്റഡിയിലെടുത്തു. ദേവസ്വം പ്രസിഡൻ്റ് സദീഷ് കുമാർ, സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ, പുതിയകാവ് ക്ഷേത്രം ഡെപ്യൂട്ടി സെക്രട്ടറി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചു. ചികിത്സയിലായിരുന്ന ദിവാകരൻ കഴിഞ്ഞ 24നാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണു സംഭവദിവസം രാവിലെ മരിച്ചു. പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ദിവാകരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, സ്‌ഫോടനത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളും തൃപ്പൂണിത്തറ മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.