കഴിഞ്ഞ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 720 കോടി രൂപയ്ക്ക് അടുത്തെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ വർഷം ബിജെപിക്ക് 720 കോടി രൂപ സംഭാവന ലഭിച്ചതായി റിപ്പോർട്ട്. ദേശീയ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ്, ആം ആദ്മി പാർട്ടി, സിപിഐഎം, എൻപിപി എന്നിവയേക്കാൾ അഞ്ചിരട്ടി കൂടുതലാണിത്. 2022-2023 കാലയളവിൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച മൊത്തം സംഭാവന 854.38 കോടി രൂപയാണ്. 20,000 രൂപയോ അതിൽ കൂടുതലോ ധനസഹായമായി നൽകിയ തുക പരിഗണിച്ചാണ് ഈ കണക്ക്.
2022-2022 കാലയളവിൽ ബഹുജൻ സംജവാദി പാർട്ടിക്ക് 20,000-ത്തിലധികം സംഭാവനകൾ ലഭിച്ചിട്ടില്ല. ഓരോ സാമ്പത്തിക വർഷത്തിലും ലഭിച്ച സംഭാവനകൾ രാഷ്ട്രീയ പാർട്ടികൾ വെളിപ്പെടുത്തണം. ബിജെപിക്ക് 7,945 സംഭാവനകളിൽ നിന്ന് 719,858 കോടി രൂപ ലഭിച്ചപ്പോൾ 894 പരിപാടികളിൽ നിന്ന് 79,924 കോടി രൂപ മാത്രമാണ് കോൺഗ്രസ് ഖജനാവിൽ എത്തിയത്.