April 20, 2025, 2:40 pm

ഇടുക്കി മുട്ടത്ത് വാട്ടർ അതോറിറ്റി കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച കിണറിൽ എണ്ണ കലർന്നുവെന്ന് സംശയം

ഇടുക്കി മുട്ടത്ത് വാട്ടർ അതോറിറ്റി കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച കിണറിൽ എണ്ണ കലർന്നുവെന്ന് സംശയം. വെള്ളം നിറുത്താൻ കളക്ടർ ഉത്തരവിട്ടു.നിരവധി വീട്ടുകാരും ഈ കുടിവെള്ള സ്രോതസ്സിനെയാണ് ആശ്രയിക്കുന്നത്.

ഒഴുക്കില്ലാതെ ഭൂഗർഭജലവിതാനം നിശ്ചലമായതിനാൽ ഇത് സ്വാഭാവിക സാഹചര്യമാണെന്നാണ് ജല അതോറിറ്റിയുടെ പ്രാഥമിക നിഗമനം. കിണർ അടിയന്തരമായി ശുചീകരിക്കാനും പരിശോധനകൾ നടത്താനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ ഉത്തരവിട്ടു.