April 27, 2025, 9:43 am

പേയാട് കാരാംകോട്ട്‌കോണത്ത് യുവാവിനെ കുത്തികൊലപ്പടുത്തി

തിരുവനന്തപുരം പേട കാരംകോട്ട്കോണത്ത് യുവാവ് കുത്തേറ്റു മരിച്ചു. ശരത് (24) ആണ് കൊല്ലപ്പെട്ടത്. രണ്ട് സുഹൃത്തുക്കൾക്ക് മർദനമേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിയർ കുപ്പി പൊട്ടിച്ചാണ് കുത്തേറ്റത്.

കഴിഞ്ഞ വർഷം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാരംകോട്ട്കോണം ക്ഷേത്രത്തിലെ ആളൊഴിഞ്ഞ പറമ്പിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ശരത്തിനെ മൂന്ന് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്തുക്കളായ ആദർശിനും അഖിലേഷിനും മർദനമേറ്റു.