തണ്ണീർ കൊമ്പൻ ചരിഞ്ഞത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും

തണ്ണീർ കൊമ്പൻ ചരിഞ്ഞത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഇന്ന് ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ രാമപുര എലിഫൻ്റ് ക്യാമ്പിൽ തെളിവെടുപ്പ് നടക്കും. വിടേക്ക് എത്തിച്ച ശേഷമാണ് കൊമ്പൻ ചെരിഞ്ഞത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയതും ഇവിടെയാണ്.
അന്വേഷണവുമായി സഹകരിക്കുമെന്ന് കർണാടക സംസ്ഥാന വനംവകുപ്പ് അറിയിച്ചു. ഇന്നലെ തണ്ണീർ കൊമ്പൻ ഇറങ്ങിയ മേഖലകൾ സമിതി സന്ദർശിച്ചു.
അഭിഭാഷകരായ മാർട്ടിൻ ലോവൽ, ഷജിന കരിം എന്നിവരിൽ നിന്ന് സംഘം വിവരങ്ങൾ ശേഖരിച്ചു, മിഷൻ ഡയറക്ടർ ഡോ. അജേഷ് മോഹൻദാസ്, ആർ.ആർ.ടി. ഈസ്റ്റൺ സർക്കിൾ സിസിഎഫ് കെ.വിജയാനന്ദൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.