കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവർ ശർമ്മിളയ്ക്കെതിരെ കേസെടുത്ത് പൊലീസ്

കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ ശർമിളയ്‌ക്കെതിരെ പോലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി തുടങ്ങിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ശർമിളയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലായതോടെ കോയമ്പത്തൂർ സൈബർ ക്രൈം പോലീസ് കേസെടുത്തു. വാഹനമോടിക്കുമ്പോൾ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ അനാവശ്യമായി തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്നായിരുന്നു ശർമിളയുടെ ആരോപണം.