പാര്‍ലമെന്റിലേയ്ക്കുള്ള കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് നോയിഡയില്‍ വെച്ച് പൊലീസ് തടഞ്ഞു

പാർലമെൻ്റിലേക്ക് കർഷകർ നടത്തിയ പ്രതിഷേധ മാർച്ച് നോയിഡ പൊലീസ് തടഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ കർഷകർ പാർലമെൻ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വലിയ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈ കർഷകർ മാസങ്ങളായി സമരത്തിലാണ്.
കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കുന്ന നിയമം, കർഷക പെൻഷൻ, വിള ഇൻഷുറൻസ്, കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ സമരം നടത്തുന്നത്.