താജ്മഹലില്‍ ഉറൂസ് നടത്തരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി ഹിന്ദുമഹാസഭ

താജ്മഹലില്‍ ഉറൂസ് നടത്തരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി ഹിന്ദുമഹാസഭ. ആഗ്ര കോടതിയിലാണ് ഹിന്ദു മഹാസഭ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹിന്ദു മഹാസഭയാണ് ആഗ്ര കോടതിയിൽ ഹർജി നൽകിയത്. ഈ വർഷത്തെ ഉറൂസ് ഫെബ്രുവരി 6 മുതൽ 8 വരെ നടക്കാനിരിക്കെയാണ് ഹിന്ദു മഹാസഭ നിവേദനം നൽകിയത്.
താജ്മഹൽ സാംസ്‌കാരിക സ്മാരകത്തിൻ്റെ പട്ടികയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു മഹാസഭ ഉറൂസിനെതിരെ ഹർജി നൽകിയത്. ഇത്തരമൊരു സ്മാരകത്തിൽ മതപരമായ ചടങ്ങുകൾ നടത്തുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. പുരാതന ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഹർജിയിൽ ഉന്നയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില തെളിവുകളും രേഖകളും കൈവശമുണ്ടെന്ന് ഹിന്ദു മഹാസഭ അവകാശപ്പെടുന്നു.