സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ചൂട് കൂടുകയും മഴ കുറയുകയും ചെയ്യും

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ചൂട് കൂടുകയും മഴ കുറയുകയും ചെയ്യും. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനമനുസരിച്ച് ഫെബ്രുവരിയിൽ കേരളത്തിൽ മഴ സാധാരണനിലയിൽ താഴെയായിരിക്കുമെന്നും കൂടിയ താപനില സാധാരണ നിലയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്ത് ഇന്ന് മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനമനുസരിച്ച്, ഉച്ചയോടെ തലസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പെയ്തു തുടങ്ങി.
തിരുവനന്തപുരം ജില്ലയിൽ അടുത്ത ഏതാനും മണിക്കൂറുകൾ തുടർച്ചയായി മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനോടും കൂടി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.