ആലത്തൂരില്‍ അഭിഭാഷകനെതിരെ എസ്ഐ അധിക്ഷേപം നടത്തിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ആലത്തൂരില്‍ അഭിഭാഷകനെതിരെ എസ്ഐ അധിക്ഷേപം നടത്തിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.പോലീസുദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി 1965 മുതൽ എത്ര സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഈ സർക്കുലറുകളിൽ നിന്ന് പോലീസ് എന്താണ് പഠിച്ചതെന്നും ഓൺലൈനിൽ ഹാജരായ ഡിജിപിയോട് കോടതി ചോദിച്ചു.
എന്തുകൊണ്ടാണ് ഇത്തരം കേസുകൾ ഗൗരവമായി എടുക്കാത്തതെന്നും തൻ്റെ കസ്റ്റഡിയിലുള്ള ഒരാളോട് ഈ എസ്ഐ എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്നും കോടതി ഡിജിപിയോട് ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദേശം നൽകുമെന്ന് ഡിജിപി അറിയിച്ചു.
ഇത് അന്തിമ നോട്ടീസ് നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി.