April 28, 2025, 8:14 am

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍

ലക്ഷദ്വീപ് പ്രധാന ടൂറിസം കേന്ദ്രമായി മാറുമെന്ന് ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ടൂറിസം മേഖലയിലെ ഭാവി പ്രവർത്തനങ്ങൾ ആത്മീയ വിനോദസഞ്ചാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ടൂറിസം മേഖലയിൽ സംസ്ഥാനങ്ങൾക്ക് ദീർഘകാല വായ്പകൾ നൽകുന്നു. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നു. ടൂറിസം മേഖലയിൽ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

ബജറ്റ് പ്രഖ്യാപനത്തിലൂടെ ടൂറിസം വികസനം ലോകനിലവാരത്തിലേക്ക് എത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനങ്ങൾക്ക് വായ്പ നൽകിയാണ് പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നത്. ആത്മീയ വിനോദസഞ്ചാരം തദ്ദേശ സ്ഥാപനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.