April 25, 2025, 8:40 pm

ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെ വില കുറയും

ഇന്ത്യയിൽ മൊബൈൽ ഫോൺ വില കുറയുന്നു. മൊബൈൽ ഫോൺ നിർമാണത്തിന് ഉപയോഗിക്കുന്ന ഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചതാണ് വിലയിടിവിന് കാരണം. ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു. ബാറ്ററികൾ, ലെൻസുകൾ, ക്യാമറ ബാക്ക്, പ്ലാസ്റ്റിക്, ചില ലോഹങ്ങൾ എന്നിവയുടെ തീരുവ കുറയും.

ഉയർന്ന നിലവാരമുള്ള മൊബൈൽ ഫോണുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നതായി ഈ മാസം ആദ്യം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. മൊബൈൽ ഫോൺ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് പ്രമുഖ ആഗോള നിർമ്മാതാക്കളെ ഇന്ത്യയിൽ വലിയ മൊബൈൽ ഫോൺ അസംബ്ലി ലൈനുകൾ സ്ഥാപിക്കാൻ സഹായിക്കുമെന്ന് ടാക്സ് കൺസൾട്ടൻസി സ്ഥാപനമായ മൂർ സിംഗിയുടെ ഡയറക്ടർ രജത് മോഹൻ പറഞ്ഞു.