രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതില്‍ സംതൃപ്തരാണെന്ന് രണ്‍ജിത്തിന്റെ ഭാര്യ

ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി കുടുംബം. അത്യപൂര്‍വ്വമായ കേസായിരുന്നുവെന്നും പ്രോസിക്യൂഷന്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നും ലിഷ പറഞ്ഞു. കൊലപാതക ശേഷം വായ്ക്കരി ഇടാന്‍ പോലും കഴിയാത്ത തരത്തിലായിരുന്നു മൃതദേഹം. അതിനാല്‍ സാധാരണ കൊലപാതകം എന്ന പേരില്‍ എഴുതി തള്ളാനാവില്ല. ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിലുള്ള ടീമും നന്നായി പ്രവര്‍ത്തിച്ചുവെന്നും ലിഷ കൂട്ടിച്ചേര്‍ത്തു.
കോടതിവിധിയിൽ ഞങ്ങൾക്ക് ആശ്വാസമുണ്ട്. എങ്കിലും ഭഗവാന്റെ വേറൊരു വിധിയുണ്ടല്ലോ. പ്രകൃതിയുടെ നീതിയുണ്ട്. അത് ഞങ്ങൾ കണ്ടില്ലെങ്കിലും നിങ്ങൾക്ക് കാണാൻ പറ്റും. അത് പുറകെവരുമെന്ന് പ്രതീക്ഷയുണ്ട്. ഭഗവാന്റെ വിധി വേറെയുണ്ട്, അത് വെച്ചിട്ടുണ്ട്.’ രൺജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ മാധ്യമങ്ങളോട് പ്രതികരിച്ചു. 2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ ഒരു മാസം പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നു