April 25, 2025, 8:39 pm

 തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സൗകര്യം ഏർപ്പെടുത്തി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർ പാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തി. എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഫാസ്ടാഗ് സ്‌കാനറുകൾ വഴിയാണ് പേയ്‌മെൻ്റ് സ്വീകരിക്കുക. അതേസമയം നിലവിലെ പാർക്കിംഗ് ഫീസിൽ മാറ്റമുണ്ടാകില്ലെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

ഫാസ്ടാഗ് നിലവിൽ വരുന്നതോടെ, പാർക്കിങ്ങിന് പണം നൽകാനും വൗച്ചർ വാങ്ങാനും യാത്രക്കാർക്ക് എൻട്രി, എക്സിറ്റ് പോയിൻ്റുകളിൽ അധികനേരം കാത്തിരിക്കേണ്ടിവരില്ല. ആഭ്യന്തര, അന്തർദേശീയ ടെർമിനൽ ഗേറ്റുകളിൽ ഫാസ്ടാഗ് വാഹനങ്ങൾക്കായി പ്രത്യേക പാതയും ഉണ്ട്. യാത്രക്കാർ തങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ടിൽ മതിയായ പണം ഉണ്ടെന്ന് ഉറപ്പാക്കണം. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് പഴയതുപോലെ ബില്ല് ഈടാക്കുന്നത് തുടരും.