April 26, 2025, 6:06 am

രജനികാന്ത് സംഘിയല്ലെന്ന മകള്‍ ഐശ്വര്യയുടെ വാക്കുകളില്‍ വിശദീകരണവുമായി താരം

രജനികാന്ത് സംഘിയല്ലെന്ന മകള്‍ ഐശ്വര്യയുടെ വാക്കുകളില്‍ വിശദീകരണവുമായി താരം. സംഗി എന്ന വാക്ക് മോശമാണെന്ന് മകൾ പറയുകയോ ആ അർത്ഥത്തിൽ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്നും രജിനി കൂട്ടിച്ചേര്‍ത്തുഎൻഡി ടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റിപ്പബ്ലിക് ദിനത്തിൽ ചെന്നൈയിൽ നടന്ന ‘ലാൽ സലാം’ ഓഡിയോ ലോഞ്ചിൽ വികാരനിർഭരമായാണ് ഐശ്വര്യ സംസാരിച്ചത്. സംഘി എന്നത് മോശം വാക്കാണെന്ന് മകൾ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് രജനികാന്ത് പറഞ്ഞു. “സംഗിയുടെ വാക്ക് മോശമാണെന്ന് എൻ്റെ മകൾ ഒരിക്കലും പറഞ്ഞിട്ടില്ല. അവൾ ചോദിച്ചു, “എന്തുകൊണ്ടാണ് എൻ്റെ പിതാവിൻ്റെ ആത്മീയത ഇത്രയധികം കളങ്കപ്പെടുത്തുന്നത്?” താരം പറഞ്ഞു.