April 20, 2025, 4:30 am

പ്രാണപ്രതിഷ്ഠയുടെ തത്സമയം കാണുന്നതിനായി സ്ഥാപിച്ച എൽഇഡി സ്ക്രീനുകൾ നീക്കം ചെയ്ത് തമിഴ്നാട് സർക്കാ

പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണത്തിനായി സ്ഥാപിച്ച എൽഇഡി സ്‌ക്രീനുകൾ തമിഴ്‌നാട് സർക്കാർ നീക്കം ചെയ്തു. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ തമിഴ്‌നാട് സർക്കാർ പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ.

ഡിഎംകെ സർക്കാരിന്റെ നിലപാട് മതം ആചരിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ബാധിക്കുന്നു. പ്രസിദ്ധമായ കാമാക്ഷി ക്ഷേത്രത്തിൽ രാവിലെ എട്ടിന് ഭജന ആരംഭിച്ചു. എന്നാൽ, തമിഴ്നാട് പൊലീസ് സാധാരണക്കാരെപ്പോലെ ക്ഷേത്രത്തിൽ കയറി എൽഇഡി സ്ക്രീനുകൾ അഴിച്ചുമാറ്റിയെന്നും മന്ത്രി പറഞ്ഞു.

ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠ നടത്തുന്നത് കാണാവുന്ന സ്‌ക്രീൻ സ്ഥാപിച്ചു. “ഇത് ക്ഷേത്രത്തിൽ സ്വകാര്യമായി പ്രാർത്ഥിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഗുരുതരമായ ലംഘനമാണ്,” നിർമല സീതാരാമൻ പറഞ്ഞു.