November 28, 2024, 9:06 am

അയോധ്യയിൽ ശ്രീരാമനെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ശ്രീരാമൻ അയോധ്യയിൽ എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിർമാണം ഒരു വലിയ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാമൻ പന്തലിൽ നിന്ന് ക്ഷേത്രത്തിലെത്തി. വൈകിയതിൽ രാമനോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഇന്ന് ഒരു തീയതി മാത്രമല്ല, പുതിയൊരു യുഗത്തിന്റെ തുടക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ രാമന് നീതി ലഭ്യമാക്കി.

അടിമത്ത മനോഭാവം ഇല്ലാതാക്കി രാഷ്ട്രം അതിന്റെ ആത്മാഭിമാനം വീണ്ടെടുത്തു. ഈ ദിവസം രാജ്യം എന്നും ഓർക്കും. ശ്രീരാമനോട് മാപ്പ് ചോദിക്കുന്നുവെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.

തൃപ്രയാർ രാമക്ഷേത്രത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. രാമന്റെ നിർദ്ദേശപ്രകാരം ക്ഷേത്രങ്ങൾ സന്ദർശിച്ചു. സാഗരം മുതൽ സരയ വരെ യാത്ര ചെയ്യാൻ രാമൻ തനിക്ക് അവസരം നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

You may have missed