അയോധ്യ രാമക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചു

ശംഖനാദം മുഴങ്ങി. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.1.30 മുതല്‍ ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ ആരംഭിച്ചു.
ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയ സാംസ്‌കാരിക, ചലച്ചിത്ര, വ്യവസായ രംഗങ്ങളിലെ പ്രമുഖര്‍ എത്തി. നടന്‍ രജിനി കാന്ത്, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മിതാലി രാജ്, സൈന നഹ്വാള്‍, അനില്‍ കുംബ്ലെ, സോനു നിഗം, രാം ചരണ്‍ തേജ, ജാക്കി ഷ്രോഫ്, ആലിയ ഭട്ട്, രണ്‍ബീര് കപൂര്‍, കത്രീന കൈഫ്, വിക്കി കൗശല്‍ തുടങ്ങിയവര്‍ ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കാനെത്തി.മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ അടക്കമുള്ള നേതാക്കളും ക്ഷേത്രത്തിലെത്തിയിരുന്നു. ചടങ്ങിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് അനിൽ കുംബ്ലെ പറഞ്ഞു.