‘ലെഗസി അല്ല നെപ്പോട്ടിസം’; പരിഹസിച്ച് കമന്റ്; മാധവ് സുരേഷിന്റെ മറുപടി

ദുല്‍ഖര്‍ സല്‍മാനൊപ്പം സഹോദരന്‍ ഗോകുല്‍ സുരേഷിനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. എന്നാൽ അതിന് ഒരാൾ നൽകിയ കമന്റും മാധവിന്റെ മറുപടിയുമാണ് ശ്രദ്ധേയം. ലെഗസി എന്ന അടിക്കുറിപ്പോടെയാണ് മാധവ് ചിത്രം പങ്കുവച്ചത്.ഇത് പാരമ്പര്യമല്ല നെപ്പോട്ടിസമാണെന്നാണ് കമന്റ്. തൊട്ടുപിന്നാലെ മാധവ് അതിന് മറുപടി നൽകി.
‘മറ്റെത് തൊഴില്‍ രംഗം പോലെയും നെപ്പോട്ടിസം അവസരം ഉണ്ടാക്കും, നമ്മുക്ക് കാത്തിരിക്കാം’ എന്നാണ് മാധവ് എഴുതിയത്. എന്തായാലും മാധവിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. നേരത്തെ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത് നടന്‍ മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു