April 12, 2025, 12:44 am

NCP അജിത്പവാർ വിഭാഗം മലപ്പുറം ജില്ലാ കൺവെൻഷൻ

നേരിന്റെ രാഷ്ട്രീയവുമായ് മുന്നോട്ട് പോകും _ എൻ. എ മുഹമ്മദ്കുട്ടി
വളാഞ്ചേരി.
മലപ്പുറം ജില്ലാ എൻ.സി.പി അജിത് പവാർവിഭാഗം ജില്ലാ കൺവെൻഷൻ വളാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം
മണ്ണും പെണ്ണും വിവാദത്താൽ രാഷ്ട്രീയ അപഹാസ്യമായ് തീർന്ന എൻ.സി.പി പി സി ചാക്കോയുടെ വരവോട് കൂടി അഴിമതി വീരന്മാരുടെ കൂടാരവുമായ് അധപതിച്ചു കോമാളി കൂട്ടമായ് തീർന്നു ഈ അവസ്ഥയിൽ നിന്നും പാർട്ടിയുടെ സ്ഥാപക പ്രഖ്യാപിത ലക്ഷ്യത്തിലടിയുറച്ചു അഴിമതി വിരുദ്ധ – സ്വജനപക്ഷ വാദ വിരുദ്ധമായ് നേരിന്റെ മാർഗ്ഗത്തിലൂടെ ഇടത് പക്ഷ ചേരിയിലുറച്ച് നിന്ന് നേരിന്റെ മാർഗ്ഗത്തിലൂടെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉണ്ണി ആമയൂർ സ്വാഗതവും നൂറുൽ ഹസ്സൻ നന്ദിയും പറഞ്ഞു
യോഗം സംസ്ഥാന ജനറൽ സിക്രട്ടറിയും ന്യൂനപക്ഷ വിഭാഗം അഖിലേന്ത്യ വൈസ് ചെയർമാൻ കെ.എ.ജബ്ബാർ അദ്ധ്യക്ഷം വഹിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് റോയ് വരിക്കാട്ട് ശ്ശേരി മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പ്രസിഡണ്ട് ആയ് വിളയിൽ സുരേന്ദ്രനേയും വർക്കിംഗ് പ്രസിഡണ്ട് ആയ് റഹ് മത്തുള്ള കുപ്പണത്തിനേയും തിരഞ്ഞെടുത്തു.

എൻ. വൈ സി സംസ്ഥാന അധ്യക്ഷൻ ഷാജിർ ആലത്തിയൂർ,കിസാൻസഭാ സംസ്ഥാന കോർഡിനേറ്റർ കെ.കെ. ഷംസുദ്ദീൻ,ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: ഷാജി തെങ്ങും പ്പിള്ളി, ന്യൂനപക്ഷ വിഭാഗം ദേശീയ സിക്രട്ടറി നാദിർഷ കടായിക്കൽ, എൻ.എൽ.സി. സംസ്ഥാന പ്രസിഡണ്ട് പവിത്രൻ എന്നിവർ സംസാരിച്ചു ഉണ്ണി ആമയൂർ സ്വാഗതവും , നൂറുൽഹസ്സൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *